NEWS

മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍;സംഭവം പാലക്കാട്‌ ചാലിശ്ശേരിയില്‍

പാലക്കാട്‌: പാലക്കാട്‌ ചാലിശ്ശേരിയില്‍ മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍.

പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പൊലീസാണ് കേസെടുത്തത്.

രണ്ട് വര്‍ഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു. അതിനിടയില്‍ രണ്ട് പേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛന്‍ പല തരത്തില്‍ പീഡനം തുടര്‍ന്നു. ഇതോടെ വിവാഹിതരായ പെണ്‍കുട്ടികള്‍ വീട്ടില്‍ വരാതെയായി. കഴിഞ്ഞ ദിവസം ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. പിന്നാലെ സഹോദരിയേയും പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ മുതിര്‍ന്ന രണ്ട് പേരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Signature-ad

 

 

പെണ്‍കുട്ടികളുടെ വിശദമായി മൊഴി എടുത്തതോടെയാണ് ക്രൂരമായ പീഡനകഥ പുറത്തായത്. പ്രതിയെ പട്ടാമ്ബി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: