NEWS

കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കായംകുളം: താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ചിറക്കടവം കൊയ്പ്പള്ളിശേരില്‍ ഡോ.ശ്രീരാജിനെ (29) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കായംകുളം നഗരസഭ മുന്‍ കൗണ്‍സിലര്‍ ബി.രാജന്റെയും പരേതയായ ഉഷയുടെയും ഏകമകനാണ്. നാല് മാസം മുമ്ബായിരുന്നു ഉഷയുടെ മരണം.
 ശ്രീരാജ് ആറ് മാസം മുമ്ബാണ് ആശുപത്രിയില്‍ താത്കാലികമായി ജോലിയില്‍ പ്രവേശിച്ചത്. അവിവാഹിതനാണ്.

Back to top button
error: