IndiaNEWS

ടിപ്പു എക്‌സ്പ്രസ് പേരു മാറ്റി; ഇനി വോഡയാര്‍ എക്സ്പ്രസ്

മൈസൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്സ്പ്രസിന്റെ പേര് വോഡയാര്‍ എക്സ്പ്രസ് എന്നാക്കി മാറ്റി. ഇതുസംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് വെള്ളിയാഴ്ച ഉത്തരവിറക്കി.

ട്രെയിനിന്‍െ്‌റ പേര് മാറ്റണമെന്നഭ്യര്‍ഥിച്ച് മൈസൂരുവിലെ ബി.ജെ.പി. എം.പി. പ്രതാപസിംഹ, റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് ജൂലൈയില്‍ നിവേദനം നല്‍കിയിരുന്നു. ഇതോടെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം റെയില്‍വേ ബോര്‍ഡ് പേരു മാറ്റി സര്‍ക്കുലര്‍ ഇറക്കിയത്. വോഡയാര്‍ രാജവംശം റെയില്‍വേയ്ക്കും മൈസൂരുവിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പേര് മാറ്റണമെന്നായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടത്. പേര് മാറ്റിയതില്‍ നന്ദി അറിയിക്കുന്നതായി പ്രതാപസിംഹ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Signature-ad

മൈസൂരു-ബെംഗളൂരു പാതയില്‍ സര്‍വീസ് നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് വോഡയാര്‍ എക്സ്പ്രസ്. രാവിലെ 11.30-ന് മൈസൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെത്തും. തുടര്‍ന്ന് ബംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് 3.15-ന് പുറപ്പെട്ട് വൈകിട്ട് 5.45-ന് മൈസൂരുവില്‍ എത്തും. മാണ്ഡ്യ, കെങ്കേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: