NEWS

ആറാമനായിറങ്ങി 63 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 86 റണ്‍സെടുത്ത് പുറത്താകാതെ സഞ്ജു സാംസൺ

ലഖ്‌നൗ:ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 9 റൺസിന്റെ തോൽവി നേരിട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച് മലയാളി താരം സഞ്ജു സാംസൺ.
മഴമൂലം 40 ഓവര്‍ വീതമായി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് 8 വിക്കറ്റിന് 240 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ആറാമനായിറങ്ങി 63 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 86 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു സാംസണാണ് ഇന്ത്യയുടെ ഇന്നലത്തെ ഹീറോ.
ടോപ് ഓര്‍ഡറില്‍ നായകന്‍ ശിഖര്‍ ധവാന്‍(16 പന്തില്‍ 4), ശുഭ്‌മാന്‍ ഗില്‍(7 പന്തില്‍ 3), റുതുരാജ് ഗെയ്‌ക്‌വാദ്(42 പന്തില്‍ 19), ഇഷാന്‍ കിഷന്‍(37 പന്തില്‍ 20) എന്നിവരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പിന്നാലെ ശ്രേയസ് അയ്യരും(37 പന്തില്‍ 50), ഷര്‍ദ്ദുല്‍ ഠാക്കൂറും(31 പന്തില്‍ 33) സഞ്ജുവിനൊപ്പം പൊരുതിനോക്കിയെങ്കിലും വിജയിച്ചില്ല. കുല്‍ദീപ്(1 പന്തില്‍ 0), ആവേശ് ഖാന്‍(6 പന്തില്‍ 3), രവി ബിഷ്‌ണോയി(2 പന്തില്‍ 4*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍.
പ്രോട്ടീസിനായി ലുങ്കി എന്‍ഗിഡി മൂന്നും കാഗിസോ റബാഡ രണ്ടും വെയ്‌ന്‍ പാര്‍നലും കേശവ് മഹാരാജും തബ്രൈസ് ഷംസിയും ഓരോ വിക്കറ്റും നേടി.

Back to top button
error: