ന്യൂഡൽഹി: രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും അതിരൂക്ഷമാണെന്ന് ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല.
മോദി ഭരണത്തിനു കീഴില്‍ രാജ്യം വികസനക്കുതിപ്പിലാണെന്ന അവകാശവാദങ്ങളെ ഖണ്ഡിച്ച് ആര്‍എസ്‌എസ് മുതിര്‍ന്ന നേതാവ് രംഗത്തെത്തിയതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് ബിജെപി.
യുഎന്‍ഡിപിയുടെ മനുഷ്യവിഭവ സൂചിക, സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഇഐ) തൊഴിലില്ലായ്മ റിപ്പോര്‍ട്ട്, വേള്‍ഡ് ഇനിക്വാലിറ്റി ലാബിന്റെ ആഗോള അസമത്വ റിപ്പോര്‍ട്ട് എന്നിവയുടെ കണക്കുകളെയാണ് ഹൊസബലെയും ശരിവയ്ക്കുന്നത്.
പ്രതിപക്ഷ നേതാക്കളും മറ്റും ഈ കണക്കുകള്‍ അടിസ്ഥാനമാക്കി വിമര്‍ശിക്കുമ്ബോള്‍ യുഎന്‍ഡിപിപോലുള്ള സംഘടനകള്‍ പക്ഷപാതപരമാണെന്നും ഇന്ത്യ വിരുദ്ധമാണെന്നുമായിരുന്നു സംഘപരിവാറിന്റെ വിമര്‍ശം.
സ്വദേശി ജാഗരണ്‍ മഞ്ച്, ബിഎംഎസ്, കിസാന്‍സംഘ് തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ മേഖലാധിഷ്ഠിതമായി വിമര്‍ശങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഒരു മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം ആദ്യമാണ്.