NEWS

ഉത്തര്‍പ്രദേശില്‍ തലയില്ലാത്ത രണ്ടു പുരുഷ മൃതദേഹങ്ങള്‍ കണ്ടെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തലയില്ലാത്ത രണ്ടു പുരുഷ മൃതദേഹങ്ങള്‍ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിപുലമായ അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.തലകള്‍ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്.

സാമ്ബല്‍ ജില്ലയിലെ രാജ്പുര മേഖലയിലാണ് സംഭവം. മരിച്ചത് ശനിയാഴ്ച മുതല്‍ കാണാതായ 30കാരന്‍ ഭുപേന്ദ്ര കുമാര്‍, ബന്ധു 25കാരന്‍ ജഗ്ദീഷ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ഇരുവരെയും കാണാതായെന്ന് കാണിച്ച്‌ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Signature-ad

അവിഹിത ബന്ധമാണ് ഭുപേന്ദ്ര കുമാറിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതികള്‍ മൊഴികള്‍ നല്‍കിയതായി പൊലീസ് പറയുന്നു. ഭുപേന്ദ്ര കുമാറിനെയും ബന്ധുവിനെയും വീടിന് സമീപം വിളിച്ചുവരുത്തിയ ശേഷം അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളില്‍ ഒരാളായ ദുര്‍ഗേഷിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നത്.

 

 

അബോധാവസ്ഥയിലായ ഇരുവരെയും ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി. അവിടെ വച്ച്‌ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് തലകള്‍ ബാഗിലാക്കി ഗംഗയില്‍ വലിച്ചെറിഞ്ഞതായും പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: