CrimeNEWS

യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്, അന്വേഷണം തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും

കോട്ടയം: ചങ്ങനാശേരിയില്‍ യുവാവിനെ കൊന്ന് വീടിന്‍റെ തറയ്ക്കടിയിൽ കുഴിച്ചിട്ട കേസിലെ രണ്ട് പ്രതികൾ സംസ്ഥാനം വിട്ടെന്ന് പൊലീസ്. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച പ്രതികൾക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിൻ എന്നിവരുമായി ചേർന്ന് ഗൂഡാലോചന നടത്തിയാണ് മുത്തുകുമാർ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

തന്‍റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്‍റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതക ശേഷം വിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. അവിടെ നിന്ന് ഇരുവരും ബെംഗളൂരുവിലേക്ക് കടന്നെന്ന സൂചനകൾ കിട്ടിയതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: