ചാവക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഒന്‍പത് വര്‍ഷം തടവും പിഴയും.
എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി തൈപ്പറമ്ബില്‍ മുബീന്‍ (26), നാലാംകല്ല് പുളിക്കവീട്ടില്‍ നസീറിന്‍(32) എന്നിവര്‍ക്കാണ് ചാവക്കാട് അസി.സെഷന്‍സ് കോടതി തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നാലാംകല്ല് കുറുപ്പംവീട്ടില്‍ ബിലാലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് ബിലാലിനെ അടിച്ചു വീഴ്‌ത്തുകയും വാളുകൊണ്ട് ഇരു കാലുകളിലും വെട്ടി പരിക്കേല്പ്പിക്കുകയുമായിരുന്