NEWS

ചങ്ങനാശേരി സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി

കുവൈത്ത്‌സിറ്റി: ചങ്ങനാശേരി സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. വെള്ളിയാഴ്ചയാണ് സംഭവം.
 ജാബര്‍ അല്‍ അഹമ്മദ് ആശുപത്രി ലാബ് ടെക്‌നിഷ്യനായി ജോലി ചെയ്തു വരികയായിരുന്ന മോബിന്‍ എബ്രഹാം (29) ആണ് മരണമടഞ്ഞത്.
ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് മെഹ്ബൂളയിലെ താമസ സ്ഥലത്ത് നിന്നും അല്‍ അദാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം.
രണ്ടാഴ്ച മുൻപ് മാത്രമാണ് ജോലിക്കായി കുവൈത്തിൽ എത്തിയത്.

Back to top button
error: