NEWS

കാണാതായ അധ്യാപകനും വിദ്യാര്‍ത്ഥിനിയും തൂങ്ങി മരിച്ച നിലയില്‍ 

ലക്നൗ :കാണാതായ അധ്യാപകനും വിദ്യാര്‍ത്ഥിനിയും തൂങ്ങി മരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരിലാണ് സംഭവം.

അധ്യാപകന്‍ വിരേന്ദ്രയുടേയും (40), അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായ ഒന്‍പതാം ക്ലാസുകാരിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്. 17 ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സ്‌കൂളില്‍ നിന്നും കുറച്ചകലെയുള്ള വനത്തിനുള്ളിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു.

Signature-ad

 

 

ഈ മാസം മൂന്നാം തിയതി ഇരുവരേയും കാണാതാകുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Back to top button
error: