നിറം കുറവാണെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് തന്നെ പതിവായി അധിക്ഷേപിച്ച ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ലിംഗം മുറിച്ച് മാറ്റി യുവതി. ചത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ സംഗീത സോന്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നിറം പോരെന്നും വിരൂപയാണെന്നും പറഞ്ഞ് ഭര്‍ത്താവ് യുവതിയെ നിരന്തരം കളിയാക്കിയിരുന്നു. ഈ വിഷയത്തില്‍ ദമ്പതികള്‍ മുമ്പും പല തവണ വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയിലും ഇതേച്ചൊല്ലി വഴക്കുണ്ടായി. വഴക്ക് മൂര്‍ഛിച്ചതോടെ കോടാലിയെടുത്ത് യുവതി ഭര്‍ത്താവിനെ വെട്ടുകയായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ മരിച്ചു. കൊന്നതിന് പുറമെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയും ചെയ്തു.
ഭര്‍ത്താവിനെ മറ്റാരോ കൊന്നതാണെന്ന് യുവതി രാവിലെ അയല്‍വാസികളോട് പറഞ്ഞു. എന്നാല്‍, പൊലീസ് ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചു. യുവാവിന്റെ രണ്ടാം ഭാര്യയാണ് ഈ യുവതി.