CrimeNEWS

‘രണ്ട് ആഡംബര വീടുള്ള’ മോഷ്ടാവിനെ വീട്ടുകാര്‍ ഓടിച്ചിട്ടുപിടിച്ചു

കാഞ്ഞങ്ങാട്: പുലര്‍ച്ചെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ച കള്ളനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നു പിടികൂടി പോലീസിനെ ഏല്‍പിച്ചു. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ചെര്‍പ്പുളശ്ശേരി ഏഴുവന്‍ഞ്ചിറ ചക്കിങ്ങല്‍ത്തൊടി നൗഷാദ് (40) ആണ് പിടിയിലായത്. അതിഞ്ഞാല്‍ പടിഞ്ഞാറ് താമസിക്കുന്ന ജലാല്‍ മൊയ്തീന്റെ വീട്ടില്‍ ആണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടത്തന്നത്.

മൊയ്തീന്റെ മകളുടെ കാലിലെ പാദസരം ഊരി എടുക്കുന്നതിനിടെ മകള്‍ ഞെട്ടി എണീക്കുകയും ബഹളം വയ്ക്കു കയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു.
ഇേതാടെ പുറത്തേക്ക് ഓടിയ മോഷ്ടാവിനെ മൊയ്തീനും മക്കളും ചേര്‍ന്നു പിന്തുടര്‍ന്നു പിടികൂടി. തുടര്‍ന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ പോലീസില്‍ ഏല്‍പ്പിച്ചു.

Signature-ad

പരിശോധനയില്‍ പ്രതിയുടെ ഗ്ലൗസില്‍ നിന്ന്് 5 പവന്‍ തൂക്കമുള്ള പാദസരങ്ങള്‍ കണ്ടെത്തി. കൈവശം ഉണ്ടായിരുന്ന ബാഗില്‍ ഉളി, കമ്പി പാര തുടങ്ങിയ ആയുധങ്ങളും ഉണ്ടായിരുന്നു. പിടിവലിക്കിടെ പരുക്കേറ്റ മോഷ്ടാവിനെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അതേസമയം, നൗഷാദ് പാലക്കാട് ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവ് ആണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ പേരില്‍ പാലക്കാട് ഒന്നര കോടി വില വരുന്ന രണ്ട് ആഡംബര വീടുകള്‍ ഉണ്ടെന്നാണ് വിവരം. ഗ്ലൗസ് ധരിച്ച് മാത്രമേ ഇയാള്‍ മോഷ്ടിക്കാറുള്ളൂ. അതിനാല്‍ വിരലടയാളം കിട്ടില്ല. മൊബൈല്‍ ഫോണും ഉപയോഗിക്കാറില്ല. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നു വീടുകളിലാണ് മോഷണം.

മോഷണം നടത്തിയ ശേഷം ട്രെയ്‌നില്‍ നാടു വിടുകയാണ് പതിവ്. പകല്‍ നേരങ്ങളില്‍ വിഗ് ധരിച്ചാണ് യാത്ര. രാത്രികാലങ്ങളില്‍ വിഗ് മാറ്റിയാണ് മോഷണം. അതിനാല്‍ ആളെ തിരിച്ചറിയാനും കഴിയില്ല. മുന്‍പും മോഷണത്തിനിടെ ഇയാളെ നാട്ടുകാര്‍ പിടികൂടിയിരുന്നു.

Back to top button
error: