തിരുവനന്തപുരം: ശമ്പളം കിട്ടാതെ ദുരിതത്തിലായ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കാട്ടാക്കടയില്‍ കുടംബസമേതം നില്‍പ്പ്സമരം നടത്തി. അസുഖബാധിതനായ ഗോപീഷും കുടുംബവുമാണ് പ്രതിഷേധ സമരം നടത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാതെ മരുന്നിനും നിത്യവൃത്തിക്കും ബുദ്ധിമുട്ടുന്നു. കെഎസ്ആർടിസി ലെ ഭൂരിഭാഗം ജീവനക്കാർക്കും ഈ അവസ്ഥയാണെന്നും ഗോപീഷ് പറയുന്നു.
സർക്കാരിനെ പേടിച്ച് യൂണിയനകളെ പേടിച്ചും ആരും ഒന്നും മിണ്ടുന്നില്ല. ചികിത്സാ ചെലവുകളും കുട്ടിയുടെ പഠനവും വീട്ടുവാടകയും ഒക്കെയായി നല്ലൊരു തുക തന്നെ മാസം ചിലവാകും രണ്ടുമാസമായി ഇതു മുടങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും ഇതിനായുള്ള ബുദ്ധിമുട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരനാണെന്ന് കണ്ടാൽ ആരും കടം തരാത്ത അവസ്ഥയാണ്. സർക്കാർ ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും ഗോപീഷ് പറഞ്ഞു.
അതിനിടെ കെഎസ്ആർടിസി ജൂലൈ മാസത്തെ 75% ശമ്പളം ഇന്ന് വിതരണം ചെയ്തു.കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തത്.. ഇതിനായി അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് നൽകിയത്. ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഗതാഗതമന്ത്രിയും തൊഴില്‍ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.