NEWS

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബര്‍ 19 ന്

ണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബര്‍ 19 തിങ്കളാഴ്ച ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുമെന്ന് രാജകുടുംബം അറിയിച്ചു.
ശവസംസ്‌കാരത്തിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മൃതദേഹം നാലുദിവസം പൊതുദര്‍ശനത്തിന് വെയ്ക്കും.ചാള്‍സ് മൂന്നാമന്‍ രാജാവിനെ പുതിയ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശവസംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ രാജകുടുംബം അറിയിച്ചത്.
ചടങ്ങുകള്‍ കഴിഞ്ഞ് ഏഴുദിവസം വരെ രാജ്യത്ത് ദുഃഖാചരണം തുടരുമെന്ന് രാജകുടുംബം പ്രസ്താവനയില്‍ അറിയിച്ചു.

Back to top button
error: