രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഏഴ് ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ രാജ്യത്തെ റീടൈല്‍ പണപ്പെരുപ്പം 6.71 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച രണ്ടു മുതല്‍ ആറ് വരെ വരുന്ന മുകളിലാണ് ഇത്തവണയും പണപ്പെരുപ്പം ഉള്ളത്.വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളില്‍ കൂടുതല്‍ പലിശനിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കും. ഇത് സാധാരണ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. കാരണം ഇപ്പോള്‍ തന്നെ എല്ലാ ബാങ്കുകളും ഉയര്‍ന്ന പലിശ നിരക്കാണ് വായ്പകള്‍ക്ക് ഈടാക്കുന്നത്.
ദേശിയ സ്റ്റാറ്റിസ്റ്റിക്കല്‍ കണക്ക് പ്രകാരം ഭക്ഷ്യവിലപെരുപ്പം ജുലൈയിലെ 6.75 ശതമാനത്തില്‍ നിന്ന് 2022 ആഗസ്റ്റില്‍ 7.62 ശതമാനമായി ഉയര്‍ന്നു. ഗോതമ്പ് മാവ് കയറ്റുമതി നിയന്ത്രിച്ചിട്ടും ആഗസ്റ്റില്‍ പമപ്പെരുപ്പം ഏഴ് ശമാനത്തിലെത്തി എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. എന്നാല്‍ വ്യാവസായിക ഉല്‍പ്പാദന സൂചിക കണക്കാക്കിയ വ്യാവസായിക വളര്‍ച്ച ജൂണിലെ 2.4 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ 12.3 ശതമാനമായി ഇടിഞ്ഞു. റീട്ടെയില്‍ പണപ്പെരുപ്പ കണക്കുകള്‍ പുറത്തു വരുന്നതിന് മുന്നോടിയായി ഇന്ത്യന്‍ ഗവണ്‍മെന്റ് ബോണ്ട് ആദായം നേരിയ തോതില്‍ ഉയര്‍ന്നു.