KeralaNEWS

വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാജ്യമായി ഇന്ത്യ മാറുകയാണെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാജ്യമായി മാത്രം ഇന്ത്യ മാറുകയാണെന്ന് എഐസിസി മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി. സമൂഹത്തിൽ ബിജെപി വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. മാധ്യമങ്ങളും സർക്കാരിന്റെ ഏജന്റിനെ പോലെ പ്രവർത്തിക്കുന്നു. ഒന്നിച്ച് നിൽക്കുന്ന ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം. അതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും  രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്രയില്‍ ഒപ്പം അണിചേർന്നവര്‍ക്കും അഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നവര്‍ക്കും ടെലിവിഷനിലൂടെ കണ്ടവര്‍ക്കുമെല്ലാം രാഹുല്‍ ഗാന്ധി നന്ദി പ്രകാശിപ്പിച്ചു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, താരിഖ് അൻവർ , മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്, എംപിമാരായ കെ മുരളീധരൻ , ശശി തരൂർ, അടൂർ പ്രകാശ്, ആന്റോ ആന്റണി, വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ്, വി.ടി.ബൽറാം ജി.എസ്.ബാബു, പാലോട് രവി , വി എസ് . ശിവകുമാർ ,എം.ലിജു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: