
പാനൂര്‍ : വാടക വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളും കുടുംബവും പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.
വേങ്ങാട് സ്വദേശികളായ സജിത്തും ശോഭയും മക്കളുമാണ് കഴിഞ്ഞ ദിവസം രാത്രി സ്റ്റഷനിലെത്തിയത്. ഇവര്‍ മേലെ ചമ്ബാട് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഒരു മാസം മുന്‍പാണ് താമസം തുടങ്ങിയത്. വാടകയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഉടമ വീട് പൂട്ടുകയായിരുന്നവെന്നു പറയുന്നു. സജിത്ത് ഹോട്ടല്‍ തൊഴിലാളിയാണ്. വീട്ടുജോലിക്കാരിയാണ് ശോഭ.
രണ്ടു പേരും തൊഴില്‍ സ്ഥലത്തുള്ളപ്പോഴാണ് ഇവര്‍ താമസിക്കുന്ന വീട് ഉടമയെത്തി പൂട്ടിയത്. സ്കൂളില്‍ നിന്ന് 2 മക്കളും തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.തുടർന്ന് പെരുവഴിയിലായ കുടുംബം സ്റ്റഷനില്‍ അഭയം പ്രാപിക്കുകയായിരുന്നു.
പിന്നീട് പോലീസ് ഇടപെട്ട് കുടുംബത്തെ പാനൂരിലെ ഒരു സ്വകാര്യ ലോഡ്ജിലേക്കു മാറ്റി.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk