NEWS

മധുവിധു ആഘോഷിക്കാൻ പറ്റിയ കേരളത്തിലെ ഏറ്റവും മികച്ച അഞ്ചു സ്ഥലങ്ങൾ

ധുവിധു ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ദമ്പതികള്‍ക്കായി കേരളം ഒരുക്കിവെച്ചിരിക്കുന്നത് വിഭവസമൃദ്ധമായ വിരുന്നാണ്.മികച്ച ഡെസ്റ്റിനേഷനുകള്‍ കേരളത്തിലുള്ളപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലേക്കോ രാജ്യത്തിനു പുറത്തേക്കോ പോകേണ്ടി വരില്ല.ആദ്യം ഇതിനായി വേണ്ടത് സ്വകാര്യതയും അതുപോലെ തന്നെ സുരക്ഷിതത്വവുമാണ്.അതുപോലെ അതിമനോഹരമായ പ്രണയാതുരമായ സ്ഥലങ്ങളായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടതും.
 ഗ്രാമീണമായ തനിമയ്ക്കും വൈവിധ്യമാര്‍ന്ന പ്രകൃതിക്കും പേരുകേട്ട കേരളം മധുവിധു യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ്.ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ സന്ദർശിച്രിക്കേണ്ട 100 സ്ഥലങ്ങളിലൊന്നായി ട്രാവൽ ആൻഡ് ലിഷർ മാഗസിൻ കേരളത്തെ പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്.കേരളത്തിലുള്ള വിത്യസ്തമായ അഞ്ച് ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മൂന്നാര്‍
കേരളത്തനകത്തും പുറത്തുമുള്ളവരുടെ എന്നത്തേയും ഇഷ്ട സ്ഥലമാണ് മൂന്നാർ.ഇവിടത്തെ തണുപ്പും പ്രകൃതി സൗന്ദര്യവും  നുകരാണ് സന്ദര്‍ശകര്‍ കൂടുതലായും എത്തുന്നത്.തേയില തോട്ടങ്ങളും എസ്‌റ്റേറ്റുകളുമൊക്കെ മൂന്നാറിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.തണുപ്പ് കാലത്ത് മൂന്നാറിലെ താപനില പൂജ്യത്തിനടുത്തെത്തും
വയനാട്
മൂന്നാര്‍ കഴിഞ്ഞാല്‍ ഹണിമൂണിനായി ദമ്പതികള്‍ തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ് വയനാട്.ഏതു സമയത്തും പോകാന്‍ പറ്റിയ സ്ഥലം. മഞ്ഞുകാലമായാല്‍ വയനാട് കൂടുതല്‍ സുന്ദരമാകും.കോടമഞ്ഞ് പുതച്ച തേയില തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് വയനാടിന്റെ ഭംഗി
 
ആലപ്പുഴ
മധുവിധു ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളുടെ പട്ടികയില്‍ ആലപ്പുഴയും മുന്‍നിരയിലാണ്.കായല്‍പ്പരപ്പിലൂടെയുള്ള യാത്രകളും ബീച്ചുകളുമൊക്കെ നന്നായി ആസ്വദിക്കാം.ഏറ്റവുമധികം ആകര്‍ഷിക്കുന്നത് ഹൗസ്‌ബോട്ടുകളാണ്. ഹൗസ്ബോട്ടില്‍ കായലിന്റെ നടുവില്‍ അന്തിയുറങ്ങാം.ഒപ്പം നാടന്‍ വിഭവങ്ങളുടെ രുചിയും ആസ്വദിക്കാം.
 
നാഷണല്‍ ജ്യോഗ്രഫിക്‌ പുറത്തുവിട്ട ലോകത്തെ ഏറ്റവും റൊമാന്റിക്കായ 19 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന്‌ ആലപ്പുഴ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഓർക്കണം.
 
കോവളം ബീച്ച്
 
എറണാകുളത്തെ ചെറായി ബീച്ച് ഉൾപ്പടെ ‍ ഹണിമൂൺ ആഘോഷിക്കാന്‍ പറ്റിയ നിരവധി ബീച്ചുകളുമുണ്ട് കേരളത്തില്‍. തിരുവനന്തപുരത്തെ കോവളം ബീച്ചാണ് ഇതില്‍ പ്രധാനം.വിദേശികളടക്കം നിരവധിപ്പേര്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ബീച്ചാണിത്. കടലിനഭിമുഖമായി റിസോര്‍ട്ടുകളും ഹോട്ടലുകലും ഇവിടെ ധാരാളമായി ലഭിക്കും.
 ഗവി
വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി.വനങ്ങളാൽ ചുറ്റപ്പെട്ട ഗവിയിൽ പച്ചപ്പിന്റെ തണുപ്പും, പ്രകൃതിയുടെ മനോഹാരിതയുമാണ് പ്രധാന ആകർഷണം.നഗരങ്ങളുടെ ശബ്ദബാഹുല്യമോ തുറിച്ചു നോട്ടമോ ഇവിടെ ഉണ്ടാകില്ല.സമുദ്രനിരപ്പില്‍ നിന്നും 3400 അടിയോളം ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്.
 
ഗവി ഡാമിൽ ബോട്ടിങ്‌, സുരക്ഷിത മേഖലകളിൽ ട്രക്കിങ്‌, സൈക്ലിങ്‌, മൂടൽ മഞ്ഞ് പുതച്ച്‌ കിടക്കുന്ന ചെന്താമര കൊക്ക, ശബരിമല വ്യൂ പോയിന്റ്,ഏലത്തോട്ടങ്ങൾ, വന്യമൃഗങ്ങളുടെ കാഴ്ചകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.രാത്രികാല താമസം ആഗ്രഹിക്കുന്നവർക്ക് പകൽ രണ്ടു മുതൽ പിറ്റേന്ന് രണ്ടു വരെ തങ്ങാനുള്ള പാക്കേജുമുണ്ട്.ഇതിൽ രാവിലെ വനത്തിലൂടെ വാഹനസവാരിക്കും അവസരം കിട്ടും.പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകുന്നേരത്തെ ചായ എന്നിവയും ഈ പാക്കേജിൽ ഉൾപ്പെടുന്നു.രാത്രി വനത്തിനുള്ളിൽ ക്യാമ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതമായ ടെന്റുകൾ സ്ഥാപിച്ചും സൗകര്യമൊരുക്കുന്നുണ്ട്.നേരത്തെ ബുക്ക് ചെയ്യണമെന്ന് മാത്രം.

Back to top button
error: