NEWS

മകളെ സ്കൂളിൽ വിട്ട് മടങ്ങവേ കെഎസ്‌ആര്‍‌ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച്‌ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍‌ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച്‌ യുവതി മരിച്ചു. നാലാഞ്ചിറ ഉദിയനൂര്‍ പുളിയംപള്ളില്‍വീട്ടില്‍ പ്രീത(39) ആണ് മരിച്ചത്.
 
 
നാലാഞ്ചിറ കുരിശ്ശടി ജങ്ഷനു സമീപമാണ് അപകടം നടന്നത്. മകളെ സ്‌കൂളിൽ വിട്ട് മടങ്ങവെയാണ് അപകടം. അമിതവേഗത്തിൽ എത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

ജിജി ജോസഫാണ് പ്രീതയുടെ ഭര്‍ത്താവ്. മക്കള്‍: ജീജ, ജീന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: