CrimeNEWS

ഭര്‍ത്താവ് സ്ത്രീയാണെന്ന് ഭാര്യയറിഞ്ഞത് എട്ടു വര്‍ഷത്തിനുശേഷം!

ഗാന്ധിനഗര്‍: താന്‍ വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്നു ഭാര്യ തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിന് ശേഷം! ഗുജറാത്ത് വഡോദര സ്വദേശി
ശീതളി(40)നാണ് വിചിത്ര അനുഭവമുണ്ടായത്. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. ശീതളിന്റെ പരാതിയില്‍ ‘ഭര്‍ത്താവ്’ വിരാജ് വര്‍ധര്‍നെതിരേ പ്രകൃതിവിരുദ്ധ പീഡനമടക്കം ചുമത്തി പോലീസ് കേസെടുത്തു.

വിവാഹ ബ്യൂറോ വഴിയാണ് ശീതള്‍, വിരാജിനെ പരിചയപ്പെടുന്നത്. ശീതളിന്റെ ആദ്യ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്.

2014 ലായിരുന്നു വിരാജ്-ശീതള്‍ വിവാഹം. തങ്ങള്‍ കശ്മീരില്‍ ഹണിമൂണിന് വരെ പോയിരുന്നതായും ശീതള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, വിവാഹ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അയാള്‍ തയ്യാറായില്ലെന്നും ഒഴികഴിവുകള്‍ പറഞ്ഞ് മാറി നിന്നു. പക്ഷെ, ശീതള്‍ വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിച്ചതോടെ ഒരു അപകടത്തില്‍ തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും ചെറിയ ഓപ്പറേഷനിലൂടെ തിരിച്ചുകിട്ടുമെന്നും വിരാജ് വെളിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

2020 ജനുവരില്‍ അമിതവണ്ണത്തിന് ഓപ്പറേഷന്‍ നടത്തണമെന്ന് പറഞ്ഞ് വിരാജ് കൊല്‍ക്കത്തയ്ക്ക് പോയിരുന്നു. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷ ലിംഗം തുന്നിച്ചേര്‍ത്തതായി തന്നോട് വിരാജ് വെളിപ്പെടുത്തിതായും ശീതള്‍ പരാതിയില്‍ പറയുന്നുണ്ട്.

തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് നിര്‍ബന്ധിച്ചുവെന്നും സത്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശീതള്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ഡല്‍ഹി സ്വദേശിയായ പ്രതിയെ വഡോദരയില്‍ എത്തിച്ചതായി ഗുജറാത്ത് പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: