പാലക്കാട്: തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി.പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ അബ്ദുസമദാണ് ഇന്ന് മരിച്ചത്.
കാലത്ത് എട്ടരയോടെ ആയിരുന്നു അന്ത്യം.അബ്ദുള്‍ സമദിന്‍്റെ ഭാര്യ സറീന ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ മകന്‍ സെബിന്‍ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.