CrimeNEWS

സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; ബസ് ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം

കോഴിക്കോട്: വടകര അഴിയൂരില്‍ സ്വകാര്യബസ് ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം. വടകര -തലശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിടാര ബസിലെ കണ്ടക്ടര്‍ രസ്‌നേഷ്, ഡ്രൈവര്‍ റിജില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. ഇരുവരെയും മാഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വടകര -തലശേരി റൂട്ടിലെ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇന്നു രാവിലെ തലശേരിയിലേക്കു പോകുമ്പോള്‍ അഴിയൂരില്‍ വച്ച് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി ഓട്ടോറിക്ഷാ ഡ്രൈവറുമായി തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റ തുടര്‍ച്ചയാണ് തിരികെ വരുമ്പോഴുണ്ടായ ആക്രമണമെന്ന് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. സംഭവത്തില്‍ ചോമ്പാല്‍ പോലീസ് കേസെടുത്തു.

 

Back to top button
error: