NEWS

കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ബലിദാനികളാകാന്‍ സന്നദ്ധരായിരിക്കണമെന്ന് അമിത് ഷായുടെ ആഹ്വാനം

തിരുവനന്തപുരം :കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ബലിദാനികളാകാന്‍ സന്നദ്ധരായിരിക്കണമെന്ന് അമിത് ഷായുടെ ആഹ്വാനം.
ബിജെപി തിരുവനന്തപുരത്ത് നടത്തിയ പട്ടികജാതി മോര്‍ച്ച സംഗമത്തിലാണ് ബിജെപി പ്രവര്‍ത്തകരെ ബലിദാനികളാകാന്‍ ക്ഷണിച്ചുള്ള പ്രകോപനപരമായ പ്രസംഗം കേന്ദ്ര ആഭ്യന്തരമന്ത്രി നടത്തിയത്.
ദിവസങ്ങള്‍ക്ക് മുൻപാണ് തിരുവനന്തപുരത്ത് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസും ജില്ലാ സെക്രട്ടറിയുടെ വീടും ഉള്‍പ്പെടെ ബിജെപി–-ആര്‍എസ്‌എസ്–- എബിവിപി സംഘം ആക്രമിച്ചത്. തിരുവനന്തപുരം കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരെ പരസ്യമായി ആക്രമിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും വഴിവച്ചു.
ഇതിന് പുറമെയാണ് കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനും കൂടുതൽ ‘ബലിദാനികളെ’ സൃഷ്ടിക്കാനുമുള്ള ആഹ്വാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: