NEWS

പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ അമ്മയേയും കുഞ്ഞിനെയും കാണാതായി

തിരുവനന്തപുരം; പാലോട് മങ്കയത്ത് മലവെള്ളപാച്ചില്‍,രണ്ടുപേരെ കാണാതായതായി സംശയം.മങ്കയം ബ്രൈമൂറിന് അടുത്താണ് സംഭവം.കുളിക്കടവിലായിരുന്ന പത്തോളം പേര്‍ അപകടത്തില്‍ കുടുങ്ങുകയായിരുന്നു.ഇതിൽ അമ്മയേയും കുഞ്ഞിനെയുമാണ് കാണാതായിരിക്കുന്നത്.
മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ രക്ഷിച്ചു. അമ്മയെയും കുഞ്ഞിനെയും ഇനിയും കണ്ടെത്താനുണ്ട്. ആറു വയസ്സുള്ള കുഞ്ഞിനെയും അമ്മയെയും ആണ് കണ്ടെത്താന്‍ ഉള്ളത്.
 രണ്ടുപേരെ മറുകരയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: