ദില്ലി: വ്യാജ കോൾ സെൻ്റര്‍ വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്ത വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ നിന്നുമാണ് രണ്ട് മലയാളികളടക്കം 4 പ്രതികളെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ഫോണുകളും വ്യക്തി വിവരങ്ങളടങ്ങിയ ഫയലുകളും പിടിച്ചെടുത്തു.
കോള്‍ സെൻ്റര്‍ നടത്തിപ്പുക്കാരായ ബീഹാര്‍ സ്വദേശി സിൻ്റു ശര്‍മ്മ, തമിഴ്‌നാട് സേലം സ്വദേശി അമന, എറണാകുളം സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതമസക്കാരനുമായ അഭിഷേക് അനില്‍, പത്തനംതിട്ട സ്വദേശി പ്രവീണ്‍ എന്നിവരാണ് റിമാൻഡിലായത്. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങിയവരെയാണ് ലക്കി ഡ്രോ നറുക്കെടുപ്പ് വഴി സമ്മാനമുണ്ടെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നും പണം തട്ടിയെടുത്തത്. 12 ലക്ഷം രൂപ നഷ്ടമായ വൈത്തിരി സ്വദേശി നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.