ഇന്ത്യയില്‍ ആദ്യമായി വിമാനവാഹിനി കപ്പല്‍ നിര്‍മ്മിച്ചത് കേരളത്തിലാണെന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം.ഇന്ത്യയുടെ വ്യവസായോല്‍പ്പാദനത്തിലെ ചരിത്ര സന്ദര്‍ഭം കൂടിയാണെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ വിശേഷിപ്പിക്കുകയുണ്ടായെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് എന്ന പൊതുമേഖല സ്ഥാപനമാണ് വിക്രാന്ത് നിര്‍മ്മിച്ചത്.ഒരു സെക്കന്‍റ് പോലും പണിമുടങ്ങാതെ ഈ അഭിമാന പദ്ധതി വിജയിപ്പിക്കാന്‍ ട്രേഡ് യൂണിയനുകള്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. മാനേജ്മെന്‍റും ഉത്തരവാദിത്തത്തോടെ നേതൃത്വം വഹിച്ചു. ഇതു കൂടാതെ നൂറോളം എംഎസ്‌എംഇ യുണിറ്റുകള്‍ നിര്‍മ്മാണത്തില്‍ കൈകോര്‍ത്തു. ഈ സ്ഥാപനങ്ങളിലൂടെ ആയിരകണക്കിന് തൊഴിലാളികള്‍ പണിയെടുത്തു. നമ്മുടെ സമ്ബദ്ഘടനയെ ഇത് ചലിപ്പിച്ചു.
കേരളത്തിന് ഒന്നും അസാധ്യമല്ലെന്ന് വിക്രാന്തിന്‍റെ നിര്‍മ്മാണം വ്യക്തമാക്കുന്നുവെന്നും പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു.