‘അസുര’ന് ശേഷം മഞ്ജുവാര്യര്‍ തമിഴില്‍ അഭിനയിക്കുന്നത് സൂപ്പര്‍ താരം അജിത്തിനൊപ്പമാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിനും സിനിമ സംഘത്തിനുമൊപ്പം നടത്തിയ ബൈക്ക് യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.
ലഡാക്ക്, ഹിമാചല്‍ അടക്കം സ്ഥലങ്ങളിലാണ് സംഘം സഞ്ചരിച്ചത്.നാലു ചക്ര വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുചക്രവാഹനത്തില്‍ ടൂര്‍ നടത്തുന്നതെന്ന് യാത്രയുടെ ചിത്രങ്ങളും കുറിപ്പും ഫേസ്ബുക്കില്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍ എഴുതി.