തൊടുപുഴ: ഫ്രീക്കന്‍ വാഹനങ്ങളുമായി ഓണാഘോഷത്തിനെത്തിയ വിദ്യാര്‍ഥികളെ കുടുക്കി മോട്ടോര്‍ വാഹന വകുപ്പ്. ഓണാഘോഷത്തിനിടെ രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ കോളജ് വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കാറും ജീപ്പും ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പും (എം.വി.ഡി.) പോലീസും ചേര്‍ന്ന് പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെ 10-ന് തൊടുപുഴ ന്യൂമാന്‍ കോളേജിന്റെ മുന്‍പിലെ റോഡില്‍നിന്നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സമെന്റും തൊടുപുഴ സബ് ആര്‍.ടി.ഒ. സംഘവും പോലീസും സ്ഥലത്തെത്തിയിരുന്നു. വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലാണ്. ഉടമകള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
സ്‌കൂളുകളിലും കോളജുകളിലും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ എത്തരുതെന്ന് എം.വി.ഡി. കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരത്തില്‍ എത്തുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും അറിയിച്ചിരുന്നു. പ്രത്യേക പരിശോധന നടത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത്തരം സാഹചര്യത്തില്‍ പിടികൂടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കുമെന്നും സൂചനയുണ്ട്. ഇതിനുപുറമെ, വാഹനമോടിക്കുന്ന വിദ്യാര്‍ഥികളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
വാഹനം ഉപയോഗിച്ചുള്ള ആഘോഷം തടയുന്നതിനായി ക്യാംപസ് മാനേജ്മെന്റും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധ പുലര്‍ത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത്തരം ആഘോഷങ്ങള്‍ക്ക് വാഹനം നല്‍കുന്നത് ഒഴിവാക്കണമെന്നും, ഇത്തരം അഭ്യാസങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പ്രകടനങ്ങളുടെ വീഡിയോ ഉള്‍പ്പെടെ അതത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒമാരെ വിവരം അറിയിക്കണമെന്നും എം.വി.ഡി. സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.