KeralaNEWS

മകന് ജോലി കിട്ടിയത് മെറിറ്റടിസ്ഥാനത്തില്‍; ഇടപെടല്‍ ഉണ്ടായിട്ടില്ല: കെ. സുരേന്ദ്രന്‍

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക‍്‍നോളജിയിലെ ടെക‍്‍നിക്കൽ ഓഫീസർ തസ്തികയിൽ തന്‍റെ മകന് ജോലി കിട്ടിയത് മെറിറ്റടിസ്ഥാനത്തിലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ അസ്വാഭാവികമായ ഒരു ഇടപെടലും നടത്തിയിട്ടില്ല. ഏത് തരത്തിലുള്ള അന്വേഷണവും നടത്താം. എന്നപ്പോലെ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ആക്രമണം നേരിടുന്ന ഒരാള്‍ ഇത്തരമൊരു ഇടപെടല്‍ നടത്തും എന്ന് വിശ്വസിക്കാനാകുമോ?ഒരു വര്‍ഷം മുമ്പ് മകന്‍ കുഴല്‍പ്പണം കടത്തിയെന്ന് വാര്‍ത്ത വന്നു. എന്‍റെ മകന്‍ ജോലി നേടിയത് നിയമപരമായിട്ടാണ്. അതിനുള്ള അവകാശം അവനുണ്ട്. രണ്ട് പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ റാങ്ക് ലിസ്റ്റിലും അവനുണ്ട്.മൂന്ന് മാസം മുമ്പ് നടന്ന നിയമനത്തെക്കുറിച്ച് പ്രധാനമന്ത്രി കേരളത്തിലെത്തുന്ന ദിവസം വാര്‍ത്ത വന്നതിനു പിന്നില്‍ എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം.തെറ്റായ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കും.

Signature-ad

നാല് പ്രധാനപ്പെട്ട പത്രങ്ങളില്‍ വന്ന നോട്ടിഫിക്കേഷന്‍ അനുസരിച്ച് അപേക്ഷ നല്‍കി,നിയമാനുസൃതമായ നപടികളിലൂടെയാണ് മകന്‍ നിയമനം നേടിയത്.സര്‍വ്വകലാശാലകളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ,സിപിഎം നേതാക്കള്‍ നടത്തുന്ന ബന്ധുനിയമനവുമായി ഇതിനെ ബന്ധിപ്പിക്കേണ്ട.മാധ്യമങ്ങള്‍ കെട്ടിച്ചമക്കുന്ന വാര്‍ത്തകളാണിത്.മനപൂര്‍വ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണിത്.ഇതിനെതിരെ നിയമലനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Back to top button
error: