2019 ലാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചത്.പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്.പദ്ധതിയുടെ 12-ാം ഗഡുവാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡു എന്ന് ലഭിക്കും?
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിശ്ചയിച്ച ഇ-കെവൈസിയുടെ സമയപരിധിയും കഴിഞ്ഞു. ഓഗസ്റ്റ് 31 വരെയായിരുന്നു ഇ-കെവൈസി ചെയ്യാനുള്ള സമയം.എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ ഇപ്പോഴും ഇ-കെവൈസി പൂര്‍ത്തിയാക്കിയിട്ടില്ല.കേന്
സെപ്റ്റംബര്‍ 5നകം പണം ലഭിക്കും!
സെപ്റ്റംബര്‍ 5നകം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 12-ാം ഗഡു കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അരുണ്‍ കുമാര്‍ മേത്ത പറഞ്ഞു.
-കെവൈസി പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ക്ക് മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.