ഡല്‍ഹി: ഫിഫയുടെ വിലക്കിനും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് പൂർത്തിയായി.ബിജെപി നേതാവും മുന്‍ ഗോൾകീപ്പറുമായ കല്ല്യാണ്‍ ചൗബെയാണ് പുതിയ പ്രസിഡന്റ്.
ബെയ്ച്ചുങ് ബൂട്ടിയയെ നിഷ്പ്രഭനാക്കുന്ന വിജയമാണ് മറ്റൊരു മുന്‍ താരം കൂടിയായ ചൗബെ വോട്ടെടുപ്പില്‍ നേടിയത്. 33 സംസ്ഥാന അസോസിയേഷനുകളുടെയും വോട്ട് അദ്ദേഹത്തിനായിരുന്നു.
ഇതോടെ എഐഎഫ്‌എഫിന്റെ തലപ്പത്തേക്കു വന്ന ആദ്യത്തെ ഫുട്‌ബോളറായും ചൗബെ മാറിയിരിക്കുകയാണ്.