
കൊച്ചി: ഓണാഘോഷ പരിപാടികള്‍ക്കിടെ കോളജിനു മുന്നിലുണ്ടായ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കളമശേരി എസ്.സി.എം.എസ്. കോളജിലെ വിദ്യാര്‍ഥി, പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പില്‍ പി.എ. സജിമോന്റെ മകന്‍ സോന്‍സ് ആന്റണി സജി (19) ആണ് മരിച്ചത്. ബി.ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ആലുവ ഭാഗത്തുനിന്നു വരികയായിരുന്ന കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ചായിരുന്നു അപകടം. ഇടിയേറ്റ ആന്റണി പാലത്തിന് അടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ഇതോടെ കോളജില്‍ ഓണാഘോഷം നിര്‍ത്തിവച്ചു. ഷീജയാണ് സോന്‍സിന്‍െ്‌റ അമ്മ.






