NEWS

ഇന്നത്തെ കുട്ടികൾ അറിയുന്നുണ്ടോ,ആ പാവം തലമുറയുടെ വേദന !!

നിക്കറും ലൂണാര്‍ ചെരിപ്പും ഇട്ടോണ്ട് നടന്നിരുന്ന ചെറുപ്പകാലം.
ബാലരമക്കു വേണ്ടി കാത്തിരുന്ന വെള്ളിയാഴ്ച്ചകള്‍..
മടല്‍ ബാറ്റും അഞ്ചു രൂപന്റെ പെപ്സി ബോള്‍ കൊണ്ടും ക്രിക്കറ്റ് കളിച്ച് വിളയാടിയിരുന്ന കാലം.
സൈക്കിള്‍ ടയര്‍ ഉരുട്ടി പാല്‍ വാങ്ങാന്‍ പോയിരുന്ന കാലം..
പഴയ ചെരിപ്പും മടലും, ഉജാല കുപ്പിയും ഉപയോഗിച്ച് വണ്ടി ഉണ്ടാക്കി ഒാടിച്ച് നടന്നിരുന്ന കാലം…
കബഡി കളിയും, തലപ്പന്തുകളിയും, കള്ളനും പോലീസും ഒക്കെ കളിച്ചിരുന്ന കാലം..
ചൂണ്ട ഇട്ടും അമ്പലക്കുളത്തില്‍ ചാടിയും നീന്തിയും നടന്നിരുന്ന കാലം…
ആശാന്റെ സൈക്കിൾ കടയിൽ നിന്ന്
വാടകക്ക് സൈക്കിളെടുത്ത് കറങ്ങിയിരുന്ന കാലം…
ഉത്തരം വിളിച്ച് പറഞ്ഞും ഇമ്പോസിഷന്‍ എഴുതിയും ബെഞ്ചില്‍ കയറി നില്‍ക്കുകയും ചെയ്തിരുന്ന കാലം…
അയൽപക്കത്തെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി ടി വി യിൽ ശക്തിമാൻ കണ്ടു നടന്ന കാലം..
നടന്ന് സ്കൂളിൽ പോയ കാല o: …
മാവിലും കപ്പിലുമാവിലുമൊക്കെ കല്ലെറിഞ്ഞ് നടന്നിരുന്ന കാലം…
പറമ്പിലെ മാങ്ങ പെറുക്കി വിറ്റ് കിട്ടിയ പൈസക്ക് സോഡയും ലൈമും നാരങ്ങാമിഠായും മസാല ദോശയുമൊക്കെ കഴിച്ചിരുന്ന കാലം..
രാവിലെ കുളിച്ച് വെള്ള യൂണിഫോമൊക്കെ ഇട്ട് പോയി വൈകുന്നേരം മണ്ണില്‍ കുളിച്ച് തിരിച്ച് വന്നിരുന്ന കാലം..
ഓണത്തിനും ക്രിസ്മസിനുമൊക്കെ സ്കൂളില്‍ നിന്ന് കിട്ടുന്ന 5കിലോ അരി തലയില്‍ വെച്ച് വന്നിരുന്ന കാലം… സിഗരറ്റ് കൂട് ശേഖരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്ന കാലം…
ഓട്ടത്തിന് സ്പീഡ് കൂട്ടാന്‍ ചെരുപ്പൂരി കയ്യിലിട്ട് ഓടിയിരുന്ന കാലം…
സ്റ്റിക്കറിനും വളപ്പൊട്ടിനും ക്ലാസിലെ ഡസ്റ്ററിന്റെയും ചോക്ക് പെട്ടിയുടെയും പേര് പറഞ്ഞും തല്ല് കൂടിയിരുന്ന കാലം..
ഇതിന്റെ
ഒക്കെ മുൻപിൽ എന്തോന്ന് ന്യൂ ജെൻ കാലം ??
പതിനായിരങ്ങള്‍ വിലയുളള ഫോണിൽ സെൽഫിയെടുത്ത് കളിക്കുന്ന നവതലമുറ അറിയുന്നുണ്ടോ പത്ത് രൂപ ഇല്ലാത്തതിനാൽ ക്ലാസ് ഫോട്ടോ വാങ്ങാൻ കഴിയാതെപോയ ആ പഴയ തലമുറയുടെ വേദന…!!

Back to top button
error: