ഉദുമ: കോട്ടിക്കുളത്ത് റെയില്‍പ്പാളത്തിനു മുകളില്‍ കോണ്‍ക്രീറ്റ് കട്ട അടങ്ങിയ ഇരുമ്ബുദണ്ഡ് വച്ച സംഭവത്തില്‍ തമിഴ് യുവതി പിടിയില്‍.
തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിനി വി കനകവല്ലി(22) യെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റുചെയ്തത്. ട്രെയിന്‍ കയറി കോണ്‍ക്രീറ്റ് കട്ട പൊടിയുമ്ബോള്‍ അകത്തെ ഇരുമ്ബുദണ്ഡ് വേര്‍തിരിച്ചെടുക്കാനായിരുന്നു ശ്രമമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ 20ന് വൈകിട്ടാണ് കോട്ടിക്കുളം–-തൃക്കണ്ണാട് റെയില്‍പ്പാളത്തിനുമുകളില്‍ 30 കിലോയിലധികം തൂക്കമുള്ള ഇരുമ്ബുദണ്ഡ് വച്ചത്. ഇത് മറുഭാഗത്തുകൂടി പോയ ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് കണ്ട് സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു.ആ സമയത്ത് പോകേണ്ട ചെന്നൈ എക്സ്പ്രസ് പിടിച്ചിട്ടതിനാല്‍ വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.