NEWS

വാണിജ്യ സിലിണ്ടറിന് 91.5 രൂപ കുറഞ്ഞു

ന്യൂഡൽഹി:ഇന്നു മുതല്‍ വാണിജ്യ സിലിണ്ടറിന് 91.5 രൂപ കുറയും.ഇത് പ്രകാരം ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇന്നു മുതല്‍ 1885 രൂപ നല്‍കിയാല്‍ മതിയാകും.നേരത്തെ ഈ സിലിണ്ടറിന് 1976.50 രൂപയായിരുന്നു വില.
കൊല്‍ക്കത്തയില്‍ 2095.50 ന് പകരം 1995.50 രൂപയും മുംബൈയില്‍ 1936.50 ന് പകരം 1844 രൂപയും ചെന്നൈയില്‍ 2141 ന് പകരം 2045 രൂപയും നല്‍കണം.
2022 മെയ് 19 ന് 2354 രൂപ എന്ന റെക്കോര്‍ഡ് വിലയിലെത്തിയ ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ തുടര്‍ച്ചയായ അഞ്ചാം തവണയാണ് വില കുറച്ചിരിക്കുന്നത്.

Back to top button
error: