CrimeNEWS

കോഴിക്കോട്ട് വിദ്യാർത്ഥി സംഘം ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം കയ്യേറ്റം ചെയ്തതായി പരാതി. ഡോക്ടർ മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ.കോളേജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ചികിത്സ തേടി.

ഇന്നുച്ചയോടെയാണ് സംഭവമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘമാണ് ഡോക്ടറെ മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇവരില്‍ ചിലര്‍ ഇന്നലെ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടി വന്നിരുന്നു.

Signature-ad

ഇവരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്‍എന്‍ടി വിഭാഗത്തിലാണ് ചികിത്സ തേടിയത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Back to top button
error: