KeralaNEWS

സര്‍ക്കാരിനെതിരെ രാജ്‌ഭവന്‍ കേന്ദ്രീകരിച്ചു രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നുവെന്നു കോടിയേരി ബാലകൃഷ്ണ‌ന്‍

പുതിയ രാഷ്‌ട്രീയ വെല്ലുവിളികള്‍ സിപിഐ എം നേരിടുന്നു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡല്‍ഹിയിലും ആസ്ഥാനം ആര്‍എസ്എസ് ഓഫീസുകളിലുമാണ്‌. രാജ്‌ഭ‌വന്‍ ആസ്ഥാനമായും ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇത്തരം നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരത്ത് ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കിടപ്പുരോഗികളെ വീടുകള്‍ സന്ദര്‍ശിച്ച് പരിപാലിക്കുന്ന വോളന്റിയര്‍ സേവനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. ശത്രുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയപരമായും കായികമായും പാര്‍ട്ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: