വിദേശത്തേക്ക് കടത്താൻ ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് ട്രെയിൻ വഴി എത്തിച്ച 5 കിലോഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് പേരെ എക്സൈസും റെയിൽവേ സുരക്ഷാ സേനയും ചേർന്ന് പാലക്കാട് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി അനീഷ് കുര്യൻ (36), കണ്ണൂർ കേളകം സ്വദേശി ആൽബിൻ ഏലിയാസ് (22) എന്നിവരെയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാട് വിപണിയിൽ ഇതിന് 5 കോടിയോളം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.
ഹഷീഷ് ഓയിൽ കൊച്ചിയിലെത്തിച്ച് അവിടെ നിന്ന് വിമാനമാർഗം മലേഷ്യ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് ഇരുവരും മൊഴി നൽകി. വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡും റെയിൽവേ സുരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാഷീഷ് ഓയിൽ പിടികൂടിയത്.
മ്യാൻമറിൽ നിന്ന് മണിപ്പൂർ വഴി ഇന്ത്യയിലേക്ക് കടത്തിയ മയക്കുമരുന്ന് സ്പെഷ്യൽ സെൽ പിടികൂടി. രാജ്യാന്തര വിപണിയിൽ 20 കോടി വിലമതിക്കുന്ന 4 കിലോ ഹെറോയിനാണ് കണ്ടെത്തിയത്.
സംഭവത്തില്‍ അറസ്റ്റിലായ അഖിലേഷ് കുമാറിന് റേ 7 വർഷമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, മണിപ്പൂർ, അസം എന്നിവിടങ്ങളിൽ സജീവമായ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അംഗം ബീഹാറിൽ നിന്ന് വൻ ഹെറോയിനുമായി ഡൽഹിയിലേക്ക് വരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഗാസിപൂരിലെ ഇഡിഎം മാളിന് മുന്നിൽ ആവശ്യക്കാരന് മയക്കുമരുന്ന് എത്തിക്കാനാണ് ഇയാൾ ഡൽഹിയിലെത്തിയത്.
പൊലീസ് സംഘാംഗങ്ങൾ അഖിലേഷ് കുമാറിനെ വളയാൻ തുടങ്ങിയതോടെ സംശയം തോന്നി മുന്നോട്ട് നീങ്ങി. എന്നാൽ ഇയാളെ പൊലീസ് പിടികൂടി. അഖിലേഷിന്റെ ബാഗ് പരിശോധിച്ചപ്പോൾ നാല് കിലോ ഹെറോയിൻ കണ്ടെത്തി. പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.