CrimeNEWS

കരുവന്നൂർ ബാങ്ക്: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിനു തെളിവുണ്ടെന്ന് ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം നടത്താനുള്ള തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക നിഗമനം. കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിന്റെ പ്രധാന ഓഫിസിലും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്. ‌

മുൻ സെക്രട്ടറി പി.ആർ.സുനിൽകുമാർ, മുൻ ഹെഡ് ഓഫിസ് മാനേജർ ബിജു കരീം, മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ്, റബ്കോ – ബാങ്ക് കമ്മിഷൻ ഏജന്റ് എ.കെ.ബിജോയി, മുൻ ഭരണസമിതി പ്രസിഡന്റുമായ കെ.കെ.ദിവാകരൻ എന്നിവരുടെ വീടുകളി‍ലും ബാങ്കിന്റെ ഓഫിസിലും പരിശോധന നടത്തിയാണു രേഖകൾ പിടിച്ചെടുത്തത്.

Signature-ad

തട്ടിപ്പു പുറത്തുവന്നിട്ട് ഇത്രയും വൈകി ഇഡി നടത്തിയ പരിശോധനയെ നിക്ഷേപകർ വിമർശിച്ചിരുന്നു. രേഖകൾ നശിപ്പിക്കാൻ പ്രതികൾക്കു സാവകാശം അനുവദിച്ച ശേഷം നടത്തുന്ന പരിശോധന ഫലപ്രദമല്ലെന്നാണു പ്രധാന വിമർശനം. എന്നാൽ സാമ്പത്തിക തട്ടിപ്പുകളിൽ അന്വേഷണം വൈകുന്നതു കേസിനെ ബാധിക്കില്ലെന്ന നിലപാടാണ് ഇഡിക്കുള്ളത്.

Back to top button
error: