LIFESocial Media

പോലീസ് മെസിലെ ഭക്ഷണത്തെക്കുറിച്ച് വിലപിക്കുന്ന കോണ്‍സ്റ്റബിള്‍; ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍

ലഖ്‌നൗ: പോലീസ് മെസില്‍ വിളമ്പിയ ഭക്ഷണത്തെക്കുറിച്ച് നടുറോഡില്‍ വിലപിക്കുന്ന കോണ്‍സ്റ്റബിളിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കോണ്‍സ്റ്റബിളായ മനോജ് കുമാര്‍ പോലീസ് മെസില്‍ വിളമ്പിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് നടുറോഡില്‍നിന്നു പരിതപിച്ചു കരഞ്ഞതോടെ ജനം തടിച്ചുകൂടി. സാമൂഹിക മാധ്യമങ്ങളില്‍ െവെറലായിക്കൊണ്ടിരിക്കുന്ന വീഡിയോയില്‍, മനോജ് കുമാറിനെ ഒരു പാത്രത്തില്‍ ചപ്പാത്തിയും പരിപ്പും ചോറും കൊണ്ട് റോഡില്‍നിന്ന് കരയുന്നത് കാണാം.

അതേസമയം, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ച് സ്‌റ്റേഷനിലേക്കു തിരികെ കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നുമുണ്ട്. ഭക്ഷണത്തെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് മനോജ് കുമാര്‍ പറയുന്നു. ജോലിയില്‍നിന്നു പിരിച്ചുവിടുമെന്നു ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ക്ക് വെള്ളമുള്ള പരിപ്പും വേവിക്കാത്ത ചപ്പാത്തിയുമാണു മെസില്‍ വിളമ്പുന്നതെന്ന് അദ്ദേഹം ആരോപിച്ചു.പോലീസുകാര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാന്‍ അലവന്‍സ് നല്‍കു-മെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടിക്കു ശേഷം തങ്ങള്‍ക്ക് ലഭിക്കുന്നത് നിലവാരമില്ലാത്ത ഭക്ഷണമാണെന്നും മനോജ് ആരോപിച്ചു. മറ്റൊരു വീഡിയോയില്‍, ഭക്ഷണ പാത്രവുമായി അദ്ദേഹം ഡിെവെഡറില്‍ ഇരിക്കുന്നത് കാണാം. മൃഗങ്ങള്‍ പോലും ഇത് കഴിക്കില്ല എന്ന് ജനങ്ങളോട് പറയുന്നതും കേള്‍ക്കാം. അച്ചടക്കരാഹിത്യത്തിന്റെ പൂര്‍വകാല ചരിത്രമുള്ള ഉദ്യോഗസ്ഥനാണ് മനോജെന്നും 15 തവണ അദ്ദേഹത്തിനെതിരേ നടപടിയുണ്ടായിട്ടുണ്ടെന്നും ഫിറോസാബാദ് പോലീസ് ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിനു ഉത്തരവിട്ടതായും പോലീസ് അറിയിച്ചു.

 

Back to top button
error: