IndiaNEWS

പാമ്പുകടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌കാരത്തിനെത്തിയ അനിയനും പാമ്പുകടിയേറ്റ് മരിച്ചു; ബന്ധു ഗുരുതരാവസ്ഥയില്‍

ലഖ്നൗ: പാമ്പുകടിയേറ്റ് മരിച്ച ജ്യേഷ്ഠന്റെ സംസ്‌കാരത്തിനെത്തിയ അനിയനും പാമ്പുകടിയേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബല്‍റാംപുര്‍ ജില്ലയിലെ അരവിന്ദ് മിശ്ര (38), അനുജന്‍ ഗോവിന്ദ് മിഷാര (22) എന്നിവരാണ് മരിച്ചത്. പാമ്പുകടിയേറ്റ് അരവിന്ദ് മിശ്ര ആണ് ആദ്യം മരിച്ചത്. ഇയാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സഹോദരന്‍, ഇയാളുടെ ബന്ധുവിനും പാമ്പുകടിയേറ്റിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് അരവിന്ദ് പാമ്പുകടിയേറ്റ് മരിച്ചത്. തുടര്‍ന്ന് ബുധനാഴ്ച നടന്ന സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവിന്ദ് എത്തി. ഉറങ്ങിക്കിടക്കവേ ഗോവിന്ദിനെ പാമ്പു കടിക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥനായ രാധാ രമണ്‍ സിങ് പറഞ്ഞു.

ഗോവിന്ദിനൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന ബന്ധു ചന്ദ്രശേഖര്‍ പാണ്ഡേയ്ക്കും പാമ്പുകടിയേറ്റതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ചന്ദ്രശേഖറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അരവിന്ദിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലുധിയാനയില്‍നിന്നാണ് ഗോവിന്ദും ചന്ദ്രശേഖറും ബല്‍റാംപുറില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: