NEWS

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ എഐഎഡിഎംകെ

ചെന്നൈ : തമിഴ്നാട്ടിൽ ബിജെപിയെ വെട്ടിലാക്കി എഐഎഡിഎംകെ.എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായതിന് പിന്നാലെ പാര്‍ട്ടി കോൺഗ്രസുമായി അടുക്കുന്നതായാണ് സൂചന.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. ബിജെപിയുമായിട്ടാണ് നിലവില്‍ എഐഎഡിഎംകെ സഖ്യമുള്ളത്. എന്നാല്‍ ബിജെപിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളില്‍ എഐഎഡിഎംകെ നേതൃത്വത്തിന് ആശങ്കയുണ്ട്.

തങ്ങളെ പിന്തള്ളി ബിജെപി മുന്നേറുമോ എന്നാണ് ഒരു ആശങ്ക. മറ്റൊന്ന് ബിജെപിക്കൊപ്പം നിന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായും പാര്‍ട്ടിക്ക് കിട്ടാതാകുമോ എന്നതാണ്. കെ അണ്ണാമലൈ സംസ്ഥാന അധ്യക്ഷനായ ശേഷം തികഞ്ഞ ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ് ബിജെപി തമിഴ്‌നാട്ടില്‍ നടത്തുന്നത്. ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ തങ്ങള്‍ക്ക് കൂടി തിരിച്ചടിയാകുമെന്ന് എഐഎഡിഎംകെ ഭയപ്പെടുന്നു. ഈ വേളയിലാണ് ബിജെപിയെ വിട്ട് കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ എഐഎഡിഎംകെ ആലോചിക്കുന്നതെന്നാണ് സൂചന.

 

 

സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ ബൃഹദ് പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ട് പോകുകയാണ്. ഈ വേളയില്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാന്‍ സാധിച്ചില്ലെങ്കില്‍ എഐഎഡിഎംകെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അപ്രസകക്തമാകും. ബിജെപി പ്രതിപക്ഷ റോളിലേക്ക് വരികയും ചെയ്യും. ഇക്കാര്യം ആശങ്കയോടെയാണ് എഐഎഡിഎംകെ നേതൃത്വം കാണുന്നത്.

Back to top button
error: