തൃശൂർ :പാല് വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച വിദേശ മദ്യം പിടികൂടി. തൃശൂര്‍ ചേറ്റുവയില്‍ നിന്നാണ് ഏകദേശം മുപ്പത് ലക്ഷത്തിനടുത്ത് വിലവരുന്ന 3600 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തത്.
ഓണക്കാലത്ത് വില്പന നടത്താന്‍ മാഹിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ തിരുവനന് തപുരം, കൊല്ലം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിഘ്നേശ്വര മില്‍ക്ക് വാന്‍ എന്ന വണ്ടിയിലാണ് വിവിധ ബ്രാന്‍ഡുകളുടെ 3600 ലിറ്റര്‍ വിദേശ മദ്യം കടത്തിയിരുന്നത്. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്. ഓണക്കാല വില്പനയ്ക്കായി മാഹിയില്‍ നിന്ന് മദ്യം കടത്തുകയായിരുന്നെന്നാണ് പ്രതികള്‍ നല്കിയ മൊഴി.
പുലര്‍ച്ചെ ഒരുമണിയോടെ ചേറ്റുവ പാലത്തിന് സമീപത്തുവച്ചായിരുന്നു വിദേശ മദ്യം പിടികൂടിയത്.തിരുവനന്തപുരം ഭാഗത്തേക്ക് വന്‍തോതില്‍ വിദേശ മദ്യം കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡും വാടാനപ്പള്ളി പൊലീസും സംയുക്ത പരിശോധന നടത്തിയത്.