പാലക്കാട് :കറുകപുത്തൂരിൽ നിന്നും ഒന്നരമാസം മുൻപ് കാണാതായ പതിനാറുകാരിയെ കെട്ടിടനിര്‍മാണ തൊഴിലാളിക്കൊപ്പം ബിഹാറില്‍ നിന്ന് കണ്ടെത്തി.
മകളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കറുകപുത്തൂരുല്‍ താമസിച്ചിരുന്ന, ടൈല്‍സ് ജോലിക്ക് വന്ന ബിഹാര്‍ സ്വദേശിയായ പപ്പുകുമാറിനെയും (21) കാണാനില്ലെന്ന് മനസിലാക്കി. ഇയാളുടെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തില്‍ ഈറോഡില്‍ ഉണ്ടെന്ന് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ അവിടെയെത്തിയെങ്കിലും അപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് പൊലീസ് ബിഹാറിലെത്തി, പതിനാറ് ദിവസത്തോളം തിരച്ചില്‍ നടത്തി. ഇതിനിടയിലാണ് മോത്തിഹാരി ജില്ലയിലെ പശ്ചിമചെമ്ബാരിയെന്ന സ്ഥലത്തുനിന്ന് യുവാവിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്.
യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.