KeralaNEWS

സര്‍ക്കാരിന്റെ 30 കോടി രൂപ അക്കൗണ്ടിലെത്തി; കെഎസ്ആര്‍ടിസി ശമ്പളവിതരണം ഇന്ന് മുതല്‍

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂണ്‍ മാസത്തെ ശമ്പളം നാളെ മുതൽ  വിതരണം ചെയ്യുo, സർക്കാർ അനുവദിച്ച 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തി. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും മാത്രമാണ് ശമ്പളം നല്‍കുക.

സർക്കാർ സഹായമായി 30 കോടി രൂപ അനുവദിച്ചതോടെയാണ് ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക വിരാമം ആയത്. മുൻ മാസത്തെ പോലെ ജൂണിലും ശമ്പളം ഘട്ടം ഘട്ടമായി മാത്രമേ വിതരണം ചെയ്യാനാകു. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ശമ്പളം നൽകും. സർക്കാർ സഹായമായി ലഭിച്ച പണം ഉപയോഗിച്ച് മുൻമാസത്തെ ഓവർഡ്രാഫ്റ്റ് പൂർണമായും തിരിച്ചടച്ച് വീണ്ടും ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്യുക. ബാക്കി തുക മറ്റ് ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.

Signature-ad

മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഈ മാസം വേണ്ടത്   79 കോടി രൂപയാണ്. ശമ്പള വിതരണത്തിനായി  കെഎസ്ആർടിസി മാനേജ്മെൻറ് 65 കോടി രൂപയുടെ സർക്കാർ സഹായം തേടിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ച ഫയൽ ധനവകുപ്പ് മടക്കിയിരുന്നു. എന്നാൽ ശമ്പള വിതരണം സർക്കാർ സഹായമില്ലാതെ പൂർത്തിയാക്കാൻ ആവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ്  നിലപാട് മാറ്റിയത്. ഈ മാസം ആദ്യം ഇന്ധന ഇനത്തിൽ 20 കോടി രൂപ  സർക്കാർ വേറെ നൽകിയിരുന്നു. രണ്ടിനങ്ങളിലുമായി 50 കോടി രൂപയാണ് ഈ മാസം സർക്കാർ കെഎസ്ആർടിസിക്ക് നൽകിയത്.

Back to top button
error: