NEWS

കർക്കടകത്തിൽ മുരിങ്ങയില കഴിക്കാമോ ?

ർക്കടകത്തിൽ മുരിങ്ങയില
കഴിക്കരുതെന്ന് തലമുറ കൈമാറിക്കിട്ടിയ അറിവാണ്. ഇതിന് എന്തെങ്കിലും ആധികാരികതയുണ്ടോ?
 കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം.
ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അതിന്റെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു.
 അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കും. അങ്ങനെ ഇല മുഴുവന്‍ വിഷമയമായി മാറും .ഈ വിഷം ഇലയില്‍ ഉള്ളതു കൊണ്ടാണ് കര്‍ക്കടകത്തില്‍ മുരിങ്ങയില വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്.

Back to top button
error: