NEWS

കുറ്റാലത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 2 പേർ മരിച്ചു; 5 പേരെ കാണാതായി

തെങ്കാശി : കുറ്റാലം വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു.പത്തോളം പേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ മൂന്നുപേർ രക്ഷപ്പെട്ടു.അഞ്ചു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ അപകടം. രണ്ടുപേരുടെ മൃതദേഹങ്ങൾ ഒരു കിലോമീറ്റർ അകലെനിന്നാണ് ലഭിച്ചത്. പെരമ്പൂർ വിജയ കുമാറിന്റെ ഭാര്യ മല്ലിക (46), കടലൂർ പൺറുട്ടി കലാവതി (60) എന്നിവരാണ് മരിച്ചത്.
മൂന്ന് സ്ത്രീകൾ ഒഴുക്കിൽപ്പെട്ടുവെങ്കിലും ഇവർ നീന്തി രക്ഷപെട്ടതായി പോലീസാ അറിയിച്ചു. രാത്രിയായതു കാരണം തിരച്ചിൽ തൽക്കാലത്തേക്ക് നിർത്തിയിരിക്കുകയാണ്.

Back to top button
error: