നീലേശ്വരം: കഴിഞ്ഞ 30 വര്‍ഷമായി സ്‌കൂള്‍, കോളജ് കേരളോത്സവ വേദികളിലും, ജില്ലാ സംസ്ഥാന കലോത്സവ വേദികളിലും സജീവ സാന്നിധ്യമായ നാടക പ്രവർത്തകൻ പവിത്രന്‍ നീലേശ്വരം ചികിത്സക്കായി സഹായം തേടുന്നു. കഴിഞ്ഞ രണ്ടു വർഷമായ കിഡ്നി സംമ്പന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ആഴ്ച്ചയില്‍ രണ്ട് ദിവസം പരിയാരം മെഡിക്കല്‍ കോളജിൽ ഡയാലിസിസ് ചെയ്യുകയാണ്. നാടകം ജീവിതമാക്കിയ ഈ കലാകാരന്‍ ജീവന്‍ നിലനിര്‍ത്താന്‍ നാട്ടുകാരുടെ സഹായം തേടുകയാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയതാണ് പവിത്രന്റെ കുടുംബം.
കേരളത്തിലെ മികച്ച പ്രൊഫഷണല്‍ സമിതികളില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ട് അഭിനയരംഗത്തും, സീരിയല്‍, സിനിമാരംഗത്തും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കേരള ടൂറിസം വകുപ്പ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്,പത്മശ്രി അടൂര്‍, ബാലന്‍ കെ നായര്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കിനാനൂര്‍ – കരിന്തളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായക്കമ്മറ്റി രൂപികരിച്ച് പ്രവര്‍ത്തനം നടന്നു വരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി, അഡ്വ.കെ.കെ.നാരായണന്‍, അഡ്വ.കെ.രാജഗോപാല്‍, പാറക്കോല്‍ രാജന്‍, കുര്യാക്കോസ് പ്ലാപ്പറമ്പന്‍ എന്നിവര്‍ രക്ഷാധികാരികളും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി ശാന്ത ചെയര്‍മാനും, വി.അനീഷ് കണ്‍വീനറായുള്ളതാണ് ചികിത്സാക്കമ്മറ്റി.
സഹായം നല്‍കുന്നവര്‍
കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബേങ്ക്
അക്കൗണ്ട് നമ്പര്‍
102100010008906
IFSC.Code
1BkL0340NCU
Googl.PayNO.7560851033
എന്നി അക്കൗണ്ടുകളിലേക്ക് പണം അയക്കണം.