ഇന്ന് സംസ്ഥാനത്ത് റോഡപകടങ്ങളുടെ പരമ്പര ആറ് വ്യത്യസ്ത അപകടങ്ങളിലായി 10 പേർ മരിച്ചു. രാവിലെ 6.20ന് അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മടവൂർ സ്വദേശി രാജശേഖര ഭട്ടത്തിരി, ഭാര്യ ശോഭ, മകൻ നിഖിൽ രാജ് എന്നിവരാണ് മരിച്ചത്.
വൈകിട്ട് 6 മണിയോടെ കുമരകത്ത് ചീപ്പുങ്കലിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതിമാർ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടികളിൽ ഒരുR വയസുകാരി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. മൂന്നര വയസുകാരൻ മകൻ കാലിന് ഒടുവുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ
വൈക്കം കുടവച്ചൂർ കിടങ്ങനശേരിയിൽ ഹൗസിൽ ജസിൻ (35) സുമി (33) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് കോട്ടയത്തു നിന്നും കുടവച്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്ക്. സുമിയുടെ വീട്ടിൽ പോയ ശേഷം ദമ്പതിമാർ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്നു. ഇവർക്കൊപ്പം ബൈക്കിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകി.
കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് സൂചന. ഡ്രൈവറെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിൽ എടുത്തു
പാലക്കാട് കല്ലടിക്കോട് രാവിലെയുണ്ടായ വാഹനാപകടത്തിലും രണ്ട് പേർ മരിച്ചു. ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരാണ് മരിച്ചത്. മണ്ണാർക്കാട് സ്വദേശി ജോസ്, പയ്യനെടം സ്വദേശി രാജീവ് കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ പൊലീസ് സ്റ്റേഷന്റെ മതിലും തകർത്തു.
ഈരാറ്റുപേട്ടയ്ക്കടുത്തുണ്ടായ അപകടത്തിൽ ഇടമറുക് സ്വദേശി റിന്‍സ് (40) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസും ഗ്യാസ് കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഈരാറ്റുപേട്ട-തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപമാണ് അപകടം ഉണ്ടായത്.
ആലുവയിൽ ഗുഡ്‍സ് ഓട്ടോ, സ്കൂട്ടറിലിടിച്ച് ചൂർണിക്കര പള്ളിക്കുന്ന് സ്വദേശി അലൻ മരിച്ചു. വയനാട് ബത്തേരിയിൽ കാറിന്റെ ഡോറിൽ ബൈക്കിടിച്ച് മാവാടി ചെട്ടിയാങ്കണ്ടി സ്വദേശി റഫീഖും മരിച്ചു.