KeralaNEWS

നടൻ പ്രേകുമാർ എഴുതിയ ‘ദൈവത്തിന്റെ അവകാശികൾ’ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തിറക്കി

നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ എഴുതിയ ‘ദൈവത്തിന്റെ അവകാശികൾ’ എന്ന പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും മോഹന്‍ലാലും. താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡിയായിരുന്നു പ്രകാശന വേദി. പുസ്‍തകം പ്രകാശനത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചു.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‍തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി മധുസൂദനന്‍ നായരാണ്. പ്രേംകുമാര്‍ പല കാലങ്ങളിലായി എഴുതിയ 22 ലേഖനങ്ങളാണ് സുഹൃത്തുക്കളുടെ പ്രേരണയെത്തുടര്‍ന്ന് പുസ്തകരൂപത്തിലേക്ക് എത്തിയിരിക്കുന്നത്. ജീവിക്കുന്ന സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഒരു കലാകാരനും സാമൂഹികജീവിയെന്നുമുള്ള നിലയില്‍ തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് പുസ്‍തകത്തിലൂടെ പ്രേം കുമാര്‍.

‘പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ ശ്രീ പ്രേംകുമാര്‍ രചിച്ച്, ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദൈവത്തിന്റെ അവകാശികള്‍ ‘ എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍,’ എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ ഫെയ്സ് ബുക്കിൽ കുറിച്ചു.

Back to top button
error: